കാഞ്ഞാണി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണലൂർ പഞ്ചായത്ത് യൂണിറ്റ് 33ാം വാർഷിക സമ്മേളനം സമാപിച്ചു. സിംല മാളിൽ ചേർന്ന് യോഗം കെഎസ്എസ്പിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.പി. ജോൺസൺ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ജോസഫ് മുണ്ടശ്ശേരി, യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണൻ കൊച്ചത്ത്, ട്രഷറർ വി.വി. ദിവാകരൻ, കെഎസ്എസ് പി യു ബ്ലോക്ക് പ്രസിഡൻ്റ് പി. ശശിധരൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ട്ടി.കെ. പീതാംബരൻ, ട്രഷറർ ടി. ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം കെ. ശ്യാമളാദേവി, കെ.ജി. ശശിധരൻ മാസ്റ്റർ, ടി.കെ. പോൾ, അഗ്നസ് ടീച്ചർ, പ്രദീപ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പെൻഷൻകാരുടെ അവകാശങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകുവാൻ സമ്മേളനത്തിൽ പ്രമേയം പാസാക്കി.
previous post