News One Thrissur
Updates

സഹായം തേടി റോബൻ

കാഞ്ഞാണി: ബ്രെയിൻ ട്യൂമർ ബാധിച്ച് ജീവിതത്തോട് മല്ലടിക്കുകയാണ് എഴുത്തുകാരനും നാടക നടനുമായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ചാലിശ്ശേരി വീട്ടിൽ റോബൻ. ചികിത്സക്കായി പണമില്ലാതെ നട്ടംതിരിയുന്നതിനിടെ തിരിച്ചടവു മുടങ്ങി കിടക്കുന്നതിനാൽ താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലുമാണ്. പ്രായമായ അമ്മയെയും ഭാര്യയെയും രണ്ടു പെൺമക്കളെയും സംരക്ഷിക്കാനായി മാർഗം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് റോബൻ. മികച്ച നാടക രചനക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ പരേതനായ അരിമ്പൂർ പാപ്പച്ചൻ്റെയും പ്രേമയുടെയും മകനാണ് 53 കാരനായ റോബൻ. വാർക്കപ്പണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. കവിതയും നാടകവുമായിരുന്നു റോബൻ്റെ ആത്മാവ്. രണ്ടു പതിറ്റാണ്ടോളം അമേച്ചർ നാടകങ്ങളിൽ അഭിനയിച്ചു. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും റോബനെ തേടിയെത്തി. കഴിഞ്ഞ മാസമാണ് റോബൻ്റെ ജീവിതം മാറി മറിയുന്നത്. തലയിൽ കണ്ടെത്തിയ മുഴയായിരുന്നു വില്ലൻ. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിൽ ബ്രെയിൻ ട്യൂമറാണെന്ന് കണ്ടെത്തിയത്. അസുഖം നാലാമത്തെ സ്റ്റേജിലേക്ക് കടന്ന നിലയിലായിരുന്നു.

കൂട്ടുകാരും നാട്ടുകാരുമാണ് റോബന് സഹായവും പരിചരണവുമായി കൂടെ നിൽക്കുന്നത്. തലയിൽ ഓപ്പറേഷൻ നടത്തി. ഇനി കീമോ ആരംഭിക്കണം. വീട്ടിൽ വിശ്രമിക്കുന്ന റോബന് തൻ്റെ അസുഖത്തേക്കാളേറെ കുടുംബത്തിൻ്റെ വിഷമങ്ങൾ സഹിക്കാനാകു ന്നതിലപ്പുറമാണ്. ഇവർ താമസിക്കുന്ന 3 സെൻ്റിലുള്ള വീട് ജപ്തി ഭീഷണിയിലാണ്. വർഷങ്ങൾക്ക് മുമ്പെടുത്ത വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് ഏഴ് ലക്ഷം രൂപ തിരിച്ചടക്കണം. റോബൻ കിടപ്പിലായതോടെ കുടുംബത്തിൻ്റെ വരുമാനവും നിലച്ചു. തുടർ ചികിത്സക്കുള്ള പണവും ജപ്തി മറികടക്കാനുള്ള പണവും എങ്ങനെ കണ്ടെത്തും എന്ന ചിന്തയിലാണ് റോബൻ. റോബനെ സഹായിക്കാനായി മുരളി പെരുനെല്ലി എംഎൽഎ രക്ഷാധികാരിയായി സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ROBAN C P

A/C NO 43719232868

IFSC SBIN0014682

STATE BANK OF INDIA

BRANCH : KUHAS HEALTH UNIVERSITY, MULAMKUNNATHUKAVU

Related posts

പുളിക്കക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Sudheer K

ഇരിങ്ങാലക്കുടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ മാല കവർന്ന മോഷ്ടാവിനെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sudheer K

ചേറ്റുവയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!