പാവറട്ടി: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാവറട്ടി സെന്റ് ജോസഫ്സ് റോഡിൽ സി.കെ.സി ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ചിരിയങ്കണ്ടത്ത് ആന്റോയുടെയും ഗ്രേസിയുടെയും മകൻ സിന്റോയാണ് (41) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.45ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ ഫെജിയാണ് മരിച്ചുകിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മകൻ: സാന്റിനോ. സഹോദരി: സിമി. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം പാവറട്ടി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ നടക്കും.