വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ അശ്വതി- ഭരണി മഹോത്സവം മൂന്ന് മുതൽ അഞ്ച് വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് വൈകീട്ട് ചമയപ്രദർശനം, തുടർന്ന് നൃത്തോത്സവം. ഉത്സവദിവസമായ നാലിന് രാവിലെ ഗണപതിഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, അഭിഷേകം എന്നിവയുണ്ടാകും. വൈകീട്ട് 5.30ന് ഒമ്പത് ആനകളോടെ കൂട്ടി എഴുന്നള്ളിപ്പ് നടക്കും. ചിറക്കര ശ്രീരാം ഭഗവതിയുടെ തിടമ്പേറ്റും. തുടർന്ന് വർണമഴ, പൂക്കാവടി, ചെണ്ട് കാവടി, ശിങ്കാരിമേളം, തെയ്യം എന്നിവയുണ്ടാവും. അഞ്ചിന് പുലർച്ച താലപ്പൊലിയോടെ എഴുന്നള്ളിപ്പ്, ദാരികൻ, കാളി, മൂക്കൻചാത്തൻ, കാളകളി എന്നിവ നടത്തും. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ഷിനോദ് കുട്ടൻപാറൻ, സെക്രട്ടറി മോഹൻദാസ് ഇത്തിക്കാട്ട്, പീതാംബരൻ കുറുക്കംപര്യ, അനിലൻ കുട്ടൻപാറൻ, സ്വാമി പട്ടരുപുരക്കൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
previous post