താന്ന്യം: തൃപ്രയാർ താന്ന്യം സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമാതവിന്റെയും സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകിട്ട് 6നു കുർബാന, തുടർന്ന് മ‍്യൂസിക് ബാൻഡ്.തിരുനാൾ ദിനമായ നാളെ രാവിലെ 9.30നു കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 4.30നു കുർബാന, വൈകിട്ട് 6നു അമ്പ് പ്രദക്ഷിണം. ഇന്നലെ രാവിലെ 9 മുതൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പായിരുന്നു. വൈകിട്ട് കുർബാനയും ദീപലങ്കാരം സ്വിച്ചോണും നടന്നു.