ആലപ്പാട്: പൊറത്തൂർ സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് രാവിലെ 6.30നു കുർബാന, മറ്റു തിരുക്കർമങ്ങൾ. വിശുദ്ധരുടെ രൂപങ്ങൾ എഴുന്നള്ളിച്ചു വയ്ക്കൽ. വികാരി ഫാ.ജോയ് മുരിങ്ങാത്തേരി കാർമികത്വം വഹിക്കും. രാവിലെ 10 മുതൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പുകൾ. വൈകിട്ട് 6 മുതൽ പള്ളിയിലേക്ക് അമ്പ് എഴുന്നള്ളിപ്പുകൾ. രാത്രി പള്ളിയിൽ ബാൻഡ് വാദ്യ സൗഹൃദമത്സരം. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 6.15നു കുർബാന. 10 നുള്ള കുർബാനയ്ക്ക് ഫാ.ജിയോ പള്ളിപ്പുറത്തുക്കാരൻ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോഷി പുല്ലോക്കാരൻ തിരുനാൾ സന്ദേശം നൽകും. 4.30നു കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി 7നു തിരുശേഷിപ്പിന്റെ ആശീർവാദം, വണക്കം, ബാൻഡ് വാദ്യം. 3 ന് പൂർവിക സ്മരണ. രാവിലെ 6.30നു കുർബാന. വൈകിട്ട് 7നു ഗാനമേള. വൃക്കദാനം നടത്തി മാതൃകയായ പുള്ള് സ്വദേശി ഷൈജു സായ്റാം ഇന്നലെ വൈകിട്ട് ദീപലങ്കാരം സ്വിച്ചോൺ ചെയ്തു.
previous post