കാഞ്ഞാണി: തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ജില്ലാതല കലാകായിക മത്സരങ്ങൾ അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി.സജീഷ് അധ്യക്ഷത വഹിച്ചു. കഥ, കവിത, ഉപന്യാസം, പെൻസിൽ ഡ്രോയിങ്ങ്, ലളിതഗാനം, ആങ്കറിങ്ങ് എന്നി മത്സരങ്ങളാണ് നടന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പി.എൻ.വിനോദ് കുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അൻസാർ മുഹമ്മദ്, അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി റെനി പോൾ, ജനപ്രതിനിധി ശോഭ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 18, 19 തീയതികളിൽ ഗുരുവായൂരിൽ വച്ചാണ് തദ്ദേശ ദിനാഘോഷം നടക്കുന്നത്.