മുല്ലശ്ശേരി: കാട്ട്പന്നികളുടെ ആക്രമണത്തിൽ വാഴകൾ നശിച്ചു. മുല്ലശ്ശേരി പഞ്ചായത്തിലെ പുല്ലൂരിൽ വാഴ കൃഷി നടത്തുന്നവരായ ബാലൻ പയ്യപ്പാട്ട് , തിലകൻ ചീരോത്ത്, പൂവന്തറ പ്രകാശൻ എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴകളാണ് നശിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം. 100 വാഴകളാണ് കാട്ട് പന്നികൾ നശിപ്പിച്ചത്’ കൃഷി ഓഫീസർ അമല വാർഡ് മെമ്പർ ടി.ജി പ്രവീൺ എന്നിവർ സ്ഥലം സദർശിച്ചു.