അന്തിക്കാട്: മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന പി.കെ.വിജയൻ്റെ 18-ാം ചരമവാർഷികം ആചരിച്ചു. പി.കെ.വിജയൻ്റെ വസതിയിൽ ചേർന്ന അനുസ്മരണ യോഗത്തിനും പുഷ്പാർച്ചനക്കും മണ്ഡലം പ്രസിഡണ്ട് കെ.ബി.രാജീവ് നേതൃത്വം നൽകി. കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട്, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എ.ഷൗക്കത്തലി, സുനിൽ ലാലൂർ, ഇ.രമേശൻ, എൻ.ബാലഗോപാലൻ, ഉസ്മാൻ അന്തിക്കാട്, സുധീർ പാടൂർ, ഷാനവാസ് അന്തിക്കാട്, വി.ബി.ലിബീഷ്, ബിജേഷ് പന്നിപ്പുലത്ത്, രാമചന്ദ്രൻ പള്ളിയിൽ, ജോർജ് അരിമ്പൂർ, റസിയ ഹബീബ്, ശ്രീജിത്ത് പുന്നപ്പുള്ളി, ഇ.സതീശൻ, യു.നാരായണൻകുട്ടി, ജൊജൊ മാളിയേക്കൽ എന്നിവർ സംസാരിച്ചു.