News One Thrissur
Updates

ഷാപ്പിൽ നിന്ന് കള്ളുകുടിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം; രണ്ട് പേർ ചികിത്സ തേടി, ഷാപ്പ് അടപ്പിച്ചു

പുന്നയൂർക്കുളം: നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ളുകുടിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ വടക്കേക്കാട് സിഎച്ച്‌സി യിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. അണ്ടത്തോട് തറയിൽ ശാലോം(36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. ഷാപ്പിൽ നിന്ന് കള്ളുകുടിച്ചതിനുശേഷമാണ് ഇവർക്ക് കലശലായ ചർദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു. ചാവക്കാട് എക്സൈസ് ഇൻസ്പെക്‌ടർ റിന്റോയുടെ നേതൃത്വത്തിൽ എക്സൈസ് സംഘവും, ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷാപ്പ് താല്ക്കാലികമായി അടച്ചിടാൻ നിർദ്ദേശം നല്കി.

Related posts

ഓൺലൈൻ തട്ടിപ്പ്: കയ്പമംഗലത്ത് നിന്നും 46 ലക്ഷം തട്ടിയ സംഘം അറസ്റ്റിൽ

Sudheer K

പങ്കജാഷി അന്തരിച്ചു

Sudheer K

അന്തിക്കാട് റമദാൻ കിറ്റ് വിതരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!