പെരിഞ്ഞനം: മൂന്നുപീടികയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിസിറ്റി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു. യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്വദേശികളായ കല്ലിപറമ്പിൽ ഫർഹദ്, ഭാര്യ അഷ്ന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എം.എച്ച്.എം. ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെ മൂന്നുപീടിക- ഇരിങ്ങാലക്കുട റോഡിൽ പട്ടാളം സെൻ്ററിലായിരുന്നു അപകടം. കാറിൻ്റെ മുൻഭാഗവും മതിലും ഗേറ്റും പോസ്റ്റും തകർന്നിട്ടുണ്ട്.