News One Thrissur
Updates

നാട്ടിക തട്ടുപറമ്പിൽ, മാറാട്ട്, വേട്ടുവന്ത്ര, താണിശ്ശേരി, വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ, മാറാട്ട്, വേട്ടുവന്ത്ര, താണിശ്ശേരി, വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.  രാവിലെ ക്ഷേത്രത്തിൽ ഗണപതിഹവനം, വിശേഷാൽ പൂജകൾ, തുടർന്ന് നാട്ടിക വടയേരി ധർമ്മദൈവ ക്ഷേത്രത്തിൽ നിന്നും കൊടിക്കൂറ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.തുടർന്ന് ക്ഷേത്രം പ്രസിഡൻ്റ് ഷൈൻ സുരേന്ദ്രനാഥ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം ശാന്തിമാരായ അരുൺ, അമൽ നാട്ടിക എന്നിവർ മുഖ്യ കാർമ്മികരായി. ക്ഷേത്രം സെക്രട്ടറി അഭിലാഷ് തട്ടുപ്പറമ്പിൽ, ട്രഷറർ മിനി കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് ജ്യോതി തട്ടുപറമ്പിൽ, ജോ. സെക്രട്ടറി വിജയരാഘവൻ തട്ടുപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു. ഫെബ്രുവരി 3ന് പ്രതിഷ്ഠാദിനവും, ഫെബ്രുവരി 8 ന് ക്ഷേത്ര മഹോത്സവവും ആഘോഷിക്കും. ഉത്സവദിവസം രാവിലെ മഹാഗണപതി ഹവനം, ശീവേലി എഴുന്നേൽപ്പ് വൈകിട്ട് 5 ആനകളുടെ കൂടിയ കൂട്ടി എഴുന്നള്ളിപ്പും രാത്രി കലാപരിപാടികളും തുടർന്ന് മുടിയേറ്റും ഉണ്ടായിരിക്കും.

Related posts

രവീന്ദ്രൻ അന്തരിച്ചു

Sudheer K

മരത്തംകോട് ഫർണിച്ചർ നിർമാണശാലയ്ക്ക് തീപിടിച്ചു

Sudheer K

അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 

Sudheer K

Leave a Comment

error: Content is protected !!