വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പടന്ന മഹാസഭ നടുവിൽക്കര ശാഖയുടെ നേതൃത്വത്തിൽ അഞ്ച് ദിവസം നടത്തുന്ന ഐവർകളിക്ക് തുടക്കമായി. പൂരം പുറപ്പെടുന്ന ചക്കമ്പി കിഷോറിന്റെ വീട്ടിലാണ് ഐവർകളി നടക്കുക. ഉത്സവം വരെ ദിവസവും രാത്രി എട്ടിന് കളി ആരംഭിക്കും. രണ്ട് മണിക്കൂറിലധികം സമയം കളി നടക്കും. 25-ഓളം പേരാണ് കളിക്കുക. ഈ മാസം നാലിനാണ് ഉത്സവം. 168 വർഷമായി ഉത്സവം നടന്നുവരുന്നുണ്ട്.