News One Thrissur
Updates

താനാപാടത്തെ 110 ഏക്കർ കൃഷിപാടം തരിശിട്ട നടപടി : കേരള കർഷകസംഘം കൃഷി ഇറക്കി പ്രതിഷേധിച്ചു.

കാഞ്ഞാണി: 2 വർഷമായി മണലൂർ പഞ്ചായത്തിലെ താനാപാടത്തെ 110 ഏക്കർ കൃഷിപാടം തരിശിട്ട മണലൂർ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം കാരമുക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താനാപാടത്ത് നെൽകൃഷി ഇറക്കി പ്രതിഷേധിച്ചു. പഞ്ചായത്ത് ഈ നെൽപ്പാടം കൃഷിയോഗ്യമാക്കുന്നത് വരെയും താനാ പാടത്ത് വ്യത്യസ്ത സമരങ്ങൾ തുടരുമെന്ന് കർഷകസംഘം നേതാക്കൾ അറിയിച്ചു. മണലൂർ പഞ്ചായത്ത് ഇടപെട്ട് ജലസേചനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതുമൂലം ആണ് ഇവിടെ കൃഷിയിറക്ക് അവസാനിപ്പിച്ച് കർഷകർക്ക് നാല് തരിശുടേണ്ടിവന്നതെന്നും കൃഷിയിറക്കാത്തത്തിന്റെ പേരിൽ ഇവിടെ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉള്ളതായും, ഭൂഗർഭജലത്തിൽ ഉപ്പു കലർന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കാട്ടിയാണ് കേരള കർഷകസംഘം കൃഷിയിറക്കൽ സമരം സംഘടിപ്പിച്ചത്. തെക്കുവശത്തു കൂടി വർഷക്കാലത്തെ അധികജലം കരിക്കൊടി റൂട്ട് ലി പാലം ചീപ്പ് വഴി പുഴയിലേക്ക് ഒഴുക്കുക താനാ പാടം ഇരുപൂ കൃഷി ഭൂമിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കേരള കർഷകസംഘം സമര രംഗത്ത് ഇറങ്ങിയത്. ഞായറാഴ്ച രാവിലെ നടന്ന കൃഷിയിറക്കൽ പ്രതിഷേധ സമരം കേരള കർഷകസംഘം തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി വി ഹരിദാസൻ ഞാറു നട്ട് ഉദ്ഘാടനം ചെയ്തു. കേരളസംഘം മണലൂർ ഏരിയ സെക്രട്ടറി വി എൻ സുർജിത്ത് അധ്യക്ഷനായി. ടി.വി. ബാലകൃഷ്ണൻ, വി.വി. സജീന്ദ്രൻ, വി.വി. പ്രഭാത്, പി ആർ മുരളിധരൻ. എന്നിവർ സംസാരിച്ചു.

Related posts

സൗജന്യമായി പുൽക്കൂട് നൽകി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Sudheer K

തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ

Sudheer K

എൽസി അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!