തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽഹരിത കർമ്മസേനക്ക് മാലിന്യ ശേഖരണത്തിന് ട്രോളികൾ വിതരണം ചെയ്തു. 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ വാങ്ങിയത് നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് രജനി ബാബു അധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ്, കെ.കെ.സന്തോഷ്,
പി. വിനു, സി.എസ്.മണികണ്ഠൻ, ഐഷാബി അബ്ദുൾ ജബ്ബാർ, ഗ്രീഷ്മ സുഖിലേഷ്, റസീന ഖാലീദ്, നിഖിത പി രാധാകൃഷ്ണൻ, വി.ഇ.ഒ. ദീപേന്ദു, ഒ.കെ. രഖിത എന്നിവർ സംസാരിച്ചു.