തളിക്കുളം: സർദാർ ക്ലബ് ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു. ലജൻസ് ടർഫ് പത്താം കല്ലിൽ നടന്ന ഫുട്ബാൾ ലീഗ് സർദാർ അംഗം ആശാദ് അധ്യ ക്ഷത വഹിച്ച ചടങ്ങിൽ ഫുട്ബാൾ ലീഗിന്റെ ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സജിത , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം കെ ബാബു എന്നിവർ സംയുക്തമായി നിർവഹിച്ചു, ഷമീർ നാലകത്ത് ആമുഖ പ്രസംഗം നടത്തി. സാഗർ, കൊജാക്, സോണി, ഷെബീക്, കലാം, അജീബ്, ഷെബീർ, സുബിൻ, ഹർഷാദ്, രാജു, ബഷീർ, എന്നിവർസംസാരിച്ചു. യെല്ലോ, ഗ്രീൻ, ബ്ലു, റെഡ് എന്നീ നാലു ടീമുകളായി നടത്തിയ ലീഗ് മത്സരത്തിൽ ഹാഫിസ് നയിച്ച ബ്ലു ടീം ജേതാക്കളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മനദാനം നടത്തി. സർദാർ അംഗങ്ങളായ ഹാഷിം, സൽമാൻ, ഷജീർ, ഷഹബു, സാബിത്ത്, സഹൽ, ഷജീർ, തൊയ്യൂബ്, ഹാസിം, അൻവർ, റാഫി, ഫയു. കുഞ്ഞു, ആഷിക്, മെഹബൂബ്, ഫൈസൽ, ആഷിക്, ലെസിൻ, റിച്ചു, മഹ്ഫൂസ്, എന്നിവർ നേതൃത്വം നൽകി.