കാഞ്ഞാണി: എറവ് ആറാംകല്ലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ വിരൽ അപകടത്തിൽ നഷ്ടപ്പെട്ടു. അന്തിക്കാട് സ്വദേശി തട്ടിൽ മണ്ടി വീട്ടിൽ ജോസ് (77), ഭാര്യ മാഗി ( 70) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു അപകടം. ആറാം കല്ലിൽ ആശാൻ്റെ വർക് ഷോപ്പിന് മുൻവശത്തായിരുന്നു അപകടം. ജോസിന്റെ ഒരു വിരൽ അപകടത്തിൽ നഷ്ടപ്പെട്ടു. പരിക്കേറ്റവരെ അരിമ്പൂരിലെ മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.