തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വൈകീട്ട് ദീപാരാധനക്ക് ശേഷം ഗുരുപദം ഡോ.വിവേക് ശാന്തി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ഗുരുപദം വിനോദ് ശാന്തി, ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം രക്ഷാധികാരികളായ ഇ.എൻ.കെ തിലകൻ, ഡോ.ഐ.ബി സുരേഷ് ബാബു, ഇ. കെ ജയതിലകൻ, ഇ.കെ രാമകൃഷ്ണൻ, ക്ഷേത്രം പ്രസിഡണ്ട് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ഭാരവാഹികളായ ഐ.ആർ രാജു, പ്രദീപ്കുമാർ ഇ.എൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫെബ്രുവരി 7 നാണ് ഉത്സവം.ഉത്സവ ദിവസം രാവിലെ മഹാഗണപതിഹവനം, ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 3 ഗജവീരൻമാരോടു കൂടി കാഴ്ച്ച ശീവേലി, ദീപാരാധന, വർണ്ണമഴ, ഫെബ്രുവരി 8 ആറാട്ടോടുകൂടി ക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങും.
next post