News One Thrissur
Updates

റോഡ് നിർമ്മാണം: തൃശൂര്‍ നഗരത്തില്‍ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: കൂര്‍ക്കഞ്ചരി മുതല്‍ കുറുപ്പം റോഡ് വരെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ വണ്‍വേ ആയി പ്രവര്‍ത്തിക്കുന്ന വെളിയന്നൂര്‍-ദിവാന്‍ജിമൂല റോഡ് ടുവേ ആയി പ്രവര്‍ത്തിക്കും. പൂത്തോളില്‍നിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ ദിവാന്‍ജിമൂല എത്തി വലത്തോട്ട് തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി-എമറാള്‍ഡ് ജങ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂര്‍, മാതൃഭൂമി ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം. നിലവില്‍ കൊക്കാല വഴി തൃശൂര്‍ റൗണ്ടിലേക്ക് പോകുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി -എമറാള്‍ഡ് ജങ്ഷനില്‍ എത്തി, എമറാള്‍ഡ് ജങ്ഷന് തൊട്ടു മുമ്പുള്ള സ്റ്റോപ്പില്‍ ആളെ ഇറക്കി വലത്തോട്ട് തിരിഞ്ഞ് വെളിയന്നൂര്‍, മാതൃഭൂമി ജങ്ഷന്‍ വഴി സര്‍വിസ് നടത്തണം. കൂര്‍ക്കഞ്ചരി ഭാഗത്തുനിന്ന് വരുന്ന വടക്കേ സ്റ്റാൻഡിലേക്കും തൃശൂര്‍ റൗണ്ടിലേക്കും പോകേണ്ട ബസുകള്‍ കെ.എസ്.ആര്‍.ടി.സി, എമറാള്‍ഡ് ജങ്ഷന്‍ വഴി ദിവാന്‍ജിമൂല എത്തി ദ്വാരക ഹോട്ടല്‍ ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് മാരാര്‍ റോഡ് വഴി സര്‍വിസ് നടത്തണം. കൂര്‍ക്കഞ്ചേരി ഭാഗത്തുനിന്നും പൂത്തോള്‍ ഭാഗത്തു നിന്നും തൃശൂര്‍ റൗണ്ടിലേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ പോസ്റ്റ് ഓഫിസ് റോഡ് വഴി എം.ഒ റോഡില്‍ എത്തേണ്ടതും ശക്തന്‍ ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ പഴയ നാരങ്ങ അങ്ങാടി വഴി (അഴീക്കോടന്‍ സ്മാരക മന്ദിരത്തിന് എതിര്‍ വശം വഴി) പോകേണ്ടതാണ്. മാതൃഭൂമി ജങ്ഷന്‍ വെളിയന്നൂര്‍-ദിവാന്‍ജിമൂല വഴി ഇപ്പോള്‍ സര്‍വിസ് നടത്തുന്ന ബസുകളും മറ്റു വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി-എമറാള്‍ഡ് ജങ്ഷനില്‍ ഉള്ള പുതിയ ബസ് സ്റ്റോപ്പില്‍നിന്ന് ആളുകളെ കയറ്റി കെ.എസ്.ആര്‍.ടി.സിക്ക് പുറകുവശം, ദിവാന്‍ജിമൂല എന്നിവിടങ്ങളില്‍ നിര്‍ത്താതെ പൂത്തോള്‍ വഴി സര്‍വിസ് നടത്തണം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ ദിവാന്‍ജിമൂലയില്‍ നിന്നും ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന ടു വേ സിസ്റ്റം മാറ്റി ഇനി മുതല്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ദിവാന്‍ജിമൂലയിലേക്ക് വണ്‍വേ ആയിരിക്കും.

റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി-എമറാള്‍ഡ് ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകണം. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ നിന്നും പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ തെക്ക് ഭാഗത്തുള്ള ഗേറ്റ് വഴി പുറത്തേക്ക് പ്രവേശിച്ച് ഇടത്തോട്ട് തിരിഞ്ഞ് വെളിയന്നൂര്‍ ജങ്ഷന്‍ വഴി സര്‍വിസ് നടത്തണം. വടക്ക് ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ തെക്കെ ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങി വലത്തോട്ട് തിരിഞ്ഞ് ദിവാന്‍ജിമൂല, പൂത്തോള്‍ വഴി സര്‍വിസ് നടത്തണം. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ട എല്ലാ ബസുകളും വടക്കു വശത്തുള്ള ഗേറ്റ് വഴി പ്രവേശിക്കണം.

Related posts

തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; രണ്ടുപേർ ഗുരുതരവാസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

Sudheer K

നാട്ടിക കോട്ടൺ മിൽസ് പൂർവ്വ തൊഴിലാളി സംഗമം

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!