News One Thrissur
Updates

അരിമ്പൂർ കൊടയാട്ടി പാടശേഖരത്തിൽ അനധികൃത നികത്തൽ തടഞ്ഞു. 

അരിമ്പൂർ: കൊടയാട്ടി പാടശേഖരത്തിലെ അനധികൃത നികത്തൽ കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞു.നധികൃത നികത്തൽ കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞു. ഏക്കർ കണക്കിന് തണ്ണീർതടമാണ് ഇവിടെ നികത്തിയിട്ടുള്ളത്. വർഷങ്ങളായി തണ്ണീർ തടത്തിൽ പെട്ട സ്ഥലം ഘട്ടം ഘട്ടമായി നികത്താനുള്ള ശ്രമമാണ് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് തടഞ്ഞത്.കേരള കർഷകസംഘം അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി കെ. രാഗേഷ്, കർഷക തൊഴിലാളി യൂണിയൻ അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി കെ. ആർ. വർഗ്ഗീസ്. എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.വിവരമറിഞ്ഞ് എറവ് വില്ലേജ് ഓഫീസർ എ.എ. ജയൻ, വില്ലേജ് അസി.എ.എൻ. സുബിൻ.എന്നിവർ സ്ഥലത്തെത്തി. രേഖകൾ പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. അരിമ്പൂർ പഞ്ചായത്തിലെ നികത്തിയ മുഴുവൻ തണ്ണീർതടങ്ങളും കണ്ടെത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് കർഷിക വികസന സമിതി ചെയർമാൻ കെ രാഗേഷ് ആവശ്യപെട്ടു.

Related posts

14 കാരിയെ പീഡിപ്പിച്ച സ്കൂൾബസ് ഡ്രൈവറെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

സിപിഎം അന്തിക്കാട് വെസ്റ്റ് ലോക്കൽ സമ്മേളനം മുറ്റിച്ചൂരിൽ തുടങ്ങി. 

Sudheer K

മാധവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!