News One Thrissur
Updates

എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടുപേരെ കുത്തി, ഒരാൾ മരിച്ചു

പാവറട്ടി: എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടുപേരെ കുത്തി, ഒരാൾ മരിച്ചു.ബ്രഹ്മകുളം പൈങ്കണ്ണിക്കൽ ക്ഷേത്രോത്സവത്തിനെത്തിയ ചിറയ്ക്കൽ ഗണേശ് ആണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്.

കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെ കുത്തുകയായിരുന്നു. തുടർന്ന് ഓടുന്നതിനിടെ ഉത്സവപ്പറമ്പിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന ആനന്ദിനെ കുത്തി. ആനന്ദ് തൽക്ഷണം മരിച്ചു. ഇടഞ്ഞോടിയ ആന 4 കി.മീറ്റർപിന്നിട്ട് കണ്ടാണശ്ശേരിയിലെത്തി. ജനവാസ മേഖലയിലൂടെ ഓടിയ ആനയെ മുക്കാൽ മണിക്കൂറിനു ശേഷം തളച്ചു.

Related posts

സിപിഎം നാട്ടിക ഏരിയ സമ്മേളനത്തിന് കയ്പമംഗലത്ത് തുടക്കമായി

Sudheer K

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്കുകൾ വർധിപ്പിച്ചു

Sudheer K

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്;  മുഖ്യപ്രതികൾ കസ്റ്റഡിയിൽ

Sudheer K

Leave a Comment

error: Content is protected !!