വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ ശീവേലി. വൈകീട്ട് നടന്ന കൂട്ടിഎഴുന്നെള്ളിപ്പിൽ ഒമ്പത് ആനകൾ അണിനിരന്നു. ഗജസാമ്രാട്ട് ചിറക്കര ശ്രീരാം എന്ന ആന ഭഗവതിയുടെ തിടമ്പേറി . പടന്ന മഹാസഭ നടുവിൽക്കര ശാഖയുടെ പിതൃക്കോവിൽ പാർത്ഥസാരഥി എന്ന ആന വലത്തും ഇടശ്ശേരി ബീച്ച് യുവ രശ്മി കമ്മറ്റിയുടെ വേമ്പനാട് അർജുനൻ എന്ന ആന ഇടത്തും അണിനിരന്നു. മേളശ്രീ പൂനാരി ഉണ്ണികൃഷ്ണന്റേയും പനങ്ങാട്ടിരി മോഹനൻ മാരാരുടേയും വിജയന്റേയും നേതൃത്വത്തിൽ 180-ൽ പരം വാദ്യ കലാകാരൻമാർ അണിനിരന്ന മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ടമേളവും ഉണ്ടായി. പുലർച്ചെ താലപൊലിയോടെ കൂട്ടി എഴുന്നെള്ളിപ്പും ഉണ്ടായി. ഉത്സവത്തിന്റെ ഭാഗമായി ആനചമയ പ്രദർശനം, നൃത്തോത്സവം, കാവടി വരവ് വർണ്ണ മഴ എന്നിവയും ഉണ്ടായി.
previous post