ചേർപ്പ്: തായം കുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ലക്ഷദീപം തെളിയിക്കൽ ആരംഭിച്ചു. ക്ഷേത്രം നടവഴിയിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ലക്ഷദീപം 9ന് സമാപിക്കും. ക്ഷേത്രം തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.