തൃപ്രയാർ: വലപ്പാട് ബീച്ച് അരയംപറമ്പിൽ ക്ഷേത്രമഹോത്സവം 9ന് നടക്കും. രാവിലെ മഹാഗണപതിഹോമം, ഉഷപൂജ, ശീവേലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്. ഉച്ചതിരിഞ്ഞ് നടക്കുന്ന എഴുന്നള്ളിപ്പിൽ അഞ്ച് ആനകൾ അണിനിരക്കും. വൈകിട്ട് വർണമഴ, വെടിക്കെട്ട്, തായമ്പക, രാത്രി മെഗാമ്യൂസിക്ക് രാത്ത് എന്നിവയുണ്ടാവും. 10ന് രാവിലെ ഉച്ചാറൽ പൂരത്തോടെ ഉത്സവത്തിന് സമാപനമാവും. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ എ.എം.രഞ്ജിത്ത്,എ.ബി.രാജീവ്,ഷീജ ബാബു,എ.എം.രംഗനാഥൻ,ജിജു അരയംപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.