എറിയാട്: വീടിന് സമീപത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽനിന്ന് കാൽവഴുതി വീണ് ഗൃഹനാഥൻ മരിച്ചു. എറിയാട് ചേരമാന്‍ കിഴക്ക് അയ്യാരിൽ ചെളുക്കയിൽ പരേതനായ കുഞ്ഞുമുഹമ്മദുണ്ണിയുടെ മകൻ അലിക്കുഞ്ഞിയാണ് (68) മരിച്ചത്. ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ചശേഷം തൃശൂർ ജില്ല എൻ.സി.സി ഓഫിസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി അംഗവും ചേരമാൻ ഹൽഖ പ്രസിഡന്റുമാണ്. വെൽഫെയർ പാർട്ടി കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും എഫ്.ഐ.ടി.യു മുൻ ജില്ല ട്രഷററും നിലവിൽ കയ്പമംഗലം മണ്ഡലം കോഡിനേറ്ററുമാണ്. എറിയാട് ഇസ്ലാമിക് സ്റ്റഡി സെന്റർ കമ്മിറ്റി അംഗം, കടപ്പൂര് ജുമാ മസ്ജിദ് കമ്മിറ്റി അംഗം, ചേരമാൻ റിയാദുസ്വാലിഹീൻ മദ്റസ കമ്മിറ്റി അംഗം, മർവ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ശരീഫ (റിട്ട. പ്രധാനാധ്യാപിക, എസ്.എസ്.എം. ടി.ടി.ഐ അഴീക്കോട്). മക്കൾ: ഡോ. ഉമർ ഫാറൂഖ്, ഡോ. മുഹമ്മദ്, ഡോ.തസ്നി. മരുമക്കൾ: ഡോ. ഷജീല, ഡോ. ആസ്മി, ഷഹദ്. ഖബറടക്കം ബുധനാഴ്ച വൈകീട്ട് എറിയാട് കടപ്പൂര് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.