തൃപ്രയാർ: ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പ്രതികളെ വലപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. തൃത്തല്ലൂർ വലിയകത്ത് വീട്ടിൽ അനസ് (28), പാടൂർ പണിക്കവീട്ടിൽ റിജാസ് (29) എന്നിവരെയാണ് എസ്.ഐ സി.എൻ. എബിനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 31 ന് വലപ്പാട് കുഴിക്കൽകടവിലാണ് സംഭവം. പരിക്കേറ്റ യുവാവ് പ്രതികളിൽ ഒരാൾക്ക് പണം കടം കൊടുക്കാത്തതിനുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്. ഇരുമ്പുപൈപ്പ് കൊണ്ട് തലയിൽ അടിച്ചും കത്തികൊണ്ട് കഴുത്തിൽ കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.