ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് നിർമിച്ച ചാമക്കാല ബീച്ച് പാലത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഇൻവെർട്ടറിന്റെയും എയർ കണ്ടീഷന്റെയും പ്രവർത്തനോദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി. ദാസ്, മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എസ്. നിഖിൽ, പി.ആർ. നിഖിൽ, വാസന്തി തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ജിനേഷ്, മെഡിക്കൽ ഓഫിസർ രാഖി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ചാമക്കാല ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട് ഘട്ടംഘട്ടമായി നടത്താൻ തീരുമാനിച്ചിട്ടുള്ള പ്രവൃത്തികളുടെ ഡി.പി.ആർ കൈമാറ്റവും നടന്നു.