പഴുവിൽ: പള്ളിനട വളവിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന 2 ബൈക്കുകൾ മോഷ്ടിച്ച കേസിൽ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ ചെറുവാൾ വീട്ടിൽ ആകേഷ് (18), നെല്ലായി പന്നിയത്ത് വീട്ടിൽ ശരത്ത് (19) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഷെറിൻ ആന്റണിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് മോഷ്ടിച്ചത്. ബൈക്കുകൾ മോഷ്ടിച്ച് പോകുന്ന സമയത്ത് പഴുവിൽ പാലത്തിനടുത്ത് ഒരു ബൈക്കിന്റെ ഉടമയായ ബാബു ജോർജും സുഹൃത്തുക്കളും തടയാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ ബാബു ജോർജിനെ ബൈക്കിടിച്ച് വീഴ്ത്തുകയും ചെയ്തു. പരുക്കേറ്റ ബാബു ജോർജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകേഷിനെ അന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു . രക്ഷപ്പെട്ട ശരത്തിനെ അന്വേഷണത്തിനൊടുവിൽ പിന്നീട് പിടികൂടി. പ്രതികളിൽ നിന്നും 3 ബൈക്കുകൾ കണ്ടെടുത്തു. അന്തിക്കാട് എസ്ഐമാരായ കെ.അജിത്ത്, അനിൽകുമാർ, എഎസ്ഐ ബിനുതോമസ്, ഹോംഗാർഡ് പി.ഡി.ജെയ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.