കയ്പമംഗലം: ദേശീയപാതയിൽ വഴിയമ്പലം സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് നൗഷാദ് (45) നാണു പരിക്കേറ്റത്, ഇദ്ദേഹത്തെ ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ ആറെമുക്കാലോടെ യായിരുന്നു അപകടം.