പഴുവിൽ: ചേർപ്പ് – തൃപ്രയാർ റൂട്ടിലെ ചിറയ്ക്കൽ പാലം പുനർനിർമ്മാണത്തിൻ്റെ ഭാഗമായി പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു. ആകെ 9 പൈലിങ് ആണ് ചെയ്യേണ്ടത്. ഇത് 40 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനിയായ സെൽമെക്ക് എഞ്ചിനീയറിങ് കൺസ്ട്രക്ഷൻ, കോഴിക്കോട് അറിയിച്ചത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാലം പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 5 കോടി 30 ലക്ഷം രൂപ ചെലവിലാണ് പുനർനിർമ്മിക്കുന്നത്. 20.80 മീറ്റർ നീളവും ഇരുഭാഗത്തും 1.50 മീറ്റർ വീതിയുള്ള നടപാതയോട് കൂടിയാണ് പുതിയ പാലം നിർമിക്കുന്നത്. നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൃശ്ശൂർ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉദ്യോഗസ്ഥർ പരിപാടിയിൽ സന്നിഹിതരായിരുന്നു.