മതിലകം: പട്ടികജാതി പട്ടിക വർഗ്ഗ വിഭാവങ്ങളുടെ പദ്ധതി വിഹിതമായ 500 കോടി, ധനപ്രതിസന്ധിയുടെ പേരു പറഞ്ഞ് വെട്ടികുറച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് മതിലകം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ ബിജെപി കൈപമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി എസ് സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് ധർണ്ണ ഉദ്ഘാടനം ചെയ്തു. കൈപമംഗലം മണ്ഡലം പ്രസിഡൻ്റ കാർത്തിക സജയ്ബാബു അധ്യക്ഷത വഹിച്ചുധർമ്മരാജൻ മാസ്റ്റർ, എടവിലങ്ങ് മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് തലശ്ശേരി, സെൽവൻ മണക്കാട്ടുപടി, സഞ്ചയ് ശാർക്കര തുടങ്ങിയവർ സംസാരിച്ചു.