News One Thrissur
Updates

ഗുരുവായൂർ എൽ എഫ് കോളേജിന് സ്വയംഭരണ പദവി

ഗുരുവായൂർ: പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 70 വർഷം മുൻപ് ആരംഭിച്ച ലിറ്റിൽ ഫ്ലവർ കോളജിന് സപ്തതി വർഷത്തിൽ ഓട്ടോണമസ് (സ്വയം ഭരണ) പദവി. 1955ൽ എഫ്സിസി സന്യാസി സമൂഹം 72 വിദ്യാർഥികളുമായി ആരംഭിച്ച കോളജിൽ ഇപ്പോൾ 2000 വിദ്യാർഥികളുണ്ട്. 11ന് കോളജ് ദിനാഘോഷത്തിൽ ഓട്ടോണമസ് പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജെ.ബിൻസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ നിർമൽ മരിയ, ഡോ. ജൂലി ഡൊമിനിക്, ഡോ.ഹിത പോൾസൺ, ഡോ.പി.ജി.ജസ്റ്റിൻ എന്നിവർ അറിയിച്ചു. കോളജിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകുന്ന കാര്യം സജീവ പരിഗണനയിലാണ്.

ഓട്ടോണമസ് പദവി ലഭിക്കുന്നതോടെ കാലാനുസൃതമായ സിലബസ് പരിഷ്കാരം, കൃത്യസമയത്ത് പരീക്ഷയും ഫല പ്രഖ്യാപനവും വ്യവസായ സംബന്ധമായതും നൂതനവുമായ കോഴ്സുകൾ, പ്ലേസ്മെന്റ്, ലോകോത്തര നിലവാരത്തിലുള്ള പഠനരീതികൾ എന്നിവ നടപ്പാകും. കലാലയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നാക് അക്രഡിറ്റേഷനിൽ എ പ്ലസ് നേടി ദേശീയ തലത്തിൽ തന്നെ എൽഎഫ് കോളജ് മുന്നിൽ എത്തി. എൻഐആർഎഫ് റാങ്കിങ്ങിൽ 49ാം സ്ഥാനവും പൊട്ടൻഷ്യൽ ഫോർ എക്സലൻസ് ബഹുമതിയും നേടി. 2 പിഎച്ച്ഡി ഗവേഷണ കേന്ദ്രങ്ങൾ, 9 പിജി കോഴ്സുകൾ, 15 ബിരുദ കോഴ്സുകൾ, തൊഴിൽസാധ്യത ഏറെയുള്ള ബിവോക്, മൾട്ടിമീഡിയ യുജി, പിജി കോഴ്സുകൾ, 4 വർഷ ഡിഗ്രി കോഴ്സിന്റെ ഭാഗമായി എഐ, ലൈബ്രറി സയൻസ് ഇൻഫർമേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ തുടങ്ങി 31 മൈനർ കോഴ്സുകൾ, 14 മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, എഐസിടിഇ അംഗീകാരമുള്ള ബിബിഎ എന്നീ കോഴ്സുകൾ കോളജിലുണ്ട്.

Related posts

റിസ് വാൻ അന്തരിച്ചു. 

Sudheer K

തൂക്കിയെടുത്ത് എറിയും’; പാലയൂർ പള്ളിയിൽ ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പോലീസ്

Sudheer K

ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് വജ്രജൂബിലി സൂപ്പർ മാർക്കറ്റിൽ വ്യാപാരോത്സവ് ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!