മൂന്നുപീടിക: ചരക്കു ലോറി ഇടിച്ച് ഇലക്ട്രിസിറ്റി പോസ്‌റ്റ് ഒടിഞ്ഞതിനെ തുടർന്ന് മൂന്ന് പീടിക ഇരിങ്ങാലക്കുട റോഡിൽ ഗതാഗത തടസ്സം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്, ഇരിഞ്ഞാലക്കുട ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പോസ്‌റ്റ് റോഡിന് കുറുകെ ഒടിഞ്ഞു തൂങ്ങി നിൽക്കുകയാണ്. കെഎസ്ഇബി അധികൃതർ എത്തിയ ശേഷമേ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയൂ. വലിയ വാഹനങ്ങളെയും ബസുകളെയും ഇപ്പൊൾ ഇതുവഴി കടത്തിവിടുന്നില്ല.
previous post