News One Thrissur
Updates

ബൈക്കിടിച്ച് ആക്രി വില്പനക്കാരനായ കർണാടക സ്വദേശിയുടെ കാൽ അറ്റു.

ഗുരുവായൂർ: കോട്ടപ്പടി ചൂൽപുറത്ത് ബൈക്കിടിച്ച് ആക്രി വില്പനക്കാരനായ കർണാടക സ്വദേശിയുടെ കാൽ അറ്റു. ബൈക്ക് മറിഞ്ഞ് യാത്രികനും പരിക്കേറ്റു. കർണാടക സ്വദേശി നാഗഷെട്ടി (68), ബൈക്ക് യാത്രികൻ കൂനംമൂച്ചി സ്വദേശി രാജൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.15 ഓടെ ചൂൽപുറത്ത് വെച്ചായിരുന്നു അപകടം. ഉന്തു വണ്ടിയിൽ ആക്രി വസ്തുക്കൾ ശേഖരിച്ച് മടങ്ങുന്നതിനിടയിൽ നാഗഷെട്ടിയെ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാഗഷെട്ടിയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

തളിക്കുളം സ്വദേശി ദുബായിയിൽ കുഴഞ്ഞു വീണ് മരിച്ചു. 

Sudheer K

സ്റ്റെല്ല ടീച്ചർ അന്തരിച്ചു.

Sudheer K

പാവറട്ടി ഉപതിരഞ്ഞെടുപ്പ്: എൻഡിഎയ്ക്ക് വിജയം

Sudheer K

Leave a Comment

error: Content is protected !!