വാടാനപ്പള്ളി: പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. എംഎല്‍എ മുരളി പെരുനെല്ലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം അഹമ്മദ് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സജീവന്‍ തോട്ടപ്പറമ്പത്തിന് നല്‍കിക്കൊണ്ട് കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സരിത ഗണേഷ്, എ.എസ് സബിത്ത്, സുലേഖ ജമാലു എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം നിസ്സാര്‍, കെ.എസ് ധനീഷ്, ഷബീര്‍ അലി, മഞ്ജു പ്രേംലാല്‍, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, ആശ ഗോകുല്‍ദാസ്, ഷൈജ ഉദയകുമാര്‍, നൗഫല്‍ വലിയകത്ത്, രേഖ അശോകന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രന്യ ബിനീഷ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് സി.ഡി ടെസ്സി നന്ദിയും പറഞ്ഞു.