News One Thrissur
Updates

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി: മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടി വേസ്റ്റ് കുഴിയിൽ വീണത് ആരും അറിഞ്ഞില്ല.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്. ഉച്ചക്ക് 12.20 ഓടെ അപകടം ഉണ്ടായി. എയർപ്പോർട്ട് ഡൊമസ്റ്റിക്ക് ടെർമിനലിന് സമീപം ഉള്ള അന്നസാറ കഫേയുടെ സമീപം മൂടാതെ കിടന്ന ഉദ്ദേശം 2.5 വിസ്തീർണവും 4.5അടി താഴ്ചയുമുള്ള മലിന ജലം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്.

Related posts

തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റിനെയും യു.ഡി.എഫ് ചെയർമാനായി ടി.വി. ചന്ദ്രമോഹനെയും നിയമിച്ചു

Sudheer K

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണലൂർ പഞ്ചായത്ത് 33ാം വാർഷിക സമ്മേളനം

Sudheer K

എൽഇഡി ലൈറ്റിംങ്ങ് സിസ്റ്റങ്ങളുടെ ഉദ്ഘാടനം

Sudheer K

Leave a Comment

error: Content is protected !!