പഴുവിൽ: മൂന്നു ദിവസങ്ങളിലായി ചാഴൂരിൽ നടക്കുന്ന യോഗ സെമിനാറിന് തുടക്കം കുറിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സെമിനാർ. ജലവിനിയോഗം, പരിസ്ഥിതി പ്രശ്നങ്ങൾ, രാഷ്ട്രീയം എന്നീ വിഷയങ്ങളിളും ക്ലാസ് നടക്കും. സ്ത്രീകളുടെ സ്പെഷൽ ക്ലാസും ഉണ്ടാകും. ഞായറാഴ്ച വൈകീട്ട് സെമിനാർ സമാപിക്കും. ആചാര്യൻമാരായ കൃപമയാനന്ദ, ബെർലിൻ സെക്ടർ, പരമാനന്ദ, കൃഷ്ണസുന്ദരാനന്ദ, സദാശിവ, കാർത്തിക് വിനോദ് ദേവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.