തൃപ്രയാർ: കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുള്ള ഫർണീച്ചർ കടയിലേക്ക് കൊണ്ട് വന്ന ട്രസ്സ് വർക്ക് സാമഗ്രികൾ ഇറക്കിയതിന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. നാട്ടിക സ്വദേശി ആറുകെട്ട് വീട്ടിൽ ഷിബു ( 39), തൃപ്രയാർ സ്വദേശി കളിച്ചത്തിൽ വീട്ടിൽ രതീഷ് (43), വലപ്പാട് സ്വദേശി ചീരായി വീട്ടിൽ ഉണ്ണികൃഷ്ണൻ (40) , നാട്ടിക സ്വദേശി നമ്പട്ടി വീട്ടിൽ രാധാകൃഷ്ണൻ (56) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11 നാണ് പെരിങ്ങോട്ടുകര സ്വദേശിയായ സായ് രാജിനെ (24) ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ചത്. ഇയാളുടെ തൊഴിലാളി സബിത്തിനെയും സംഘം മർദ്ദിച്ചിരുന്നു. തുടർന്നാണ് പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഷിബു മൂന്ന് അടിപിടി ക്കേസിലും ഒരു വധ ശ്രമ ക്കേസിലും പ്രതിയാണ്. പ്രതികളെ പിടി കൂടിയ സംഘത്തിൽ വലപ്പാട് എസ് ഐ സി.എൻ.എബിൻ, പോലീസുകാരായ ആർ.യു മനോജ്, എം.ബി.പ്രണവ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ. എം മുജീബ് എന്നിവരും ഉണ്ടായിരുന്നു.