News One Thrissur
Updates

വിവാഹ വാഗ്ദാനം ചെയ്ത് ലൈഗിംക പീഡനം: പഴുവിൽ സ്വദേശി അറസ്റ്റിൽ.

അന്തിക്കാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പഴുവിൽ സ്വദേശി മരോട്ടിക്കൽ രാജു (58) വിനെ യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2025 ജനുവരി മാസത്തിലാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. പിന്നീട് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് കേസെടുത്ത പോലീസ് കാഞ്ഞാണിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ അന്തിക്കാട് സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, അരുൺ, പോലീസ് ഉദ്യോ​ഗസ്ഥരായ രതീന്ദ്രൻ, മഹേഷ് എന്നിവരുമുണ്ടായിരുന്നു.

Related posts

ശാരദ അന്തരിച്ചു.

Sudheer K

ഉഷ്ണ തരംഗത്തെ നേരിടാൻ കൃത്രിമ മഴ പെയ്യിക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ

Sudheer K

തൃശ്ശൂർ മണ്ണുത്തിയിൽ ലഹരി വേട്ട ; 95 ഗ്രാം എം.ഡി.എം.എയുമായി കരുവന്നൂർ സ്വദേശി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!