ചേർപ്പ്: കാർഷിക മിത്രങ്ങളുടെ കൂട്ടായ്മയിൽ ചേനം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് നടന്നു. ചേനം ചെമ്പി പറമ്പിൽ സിദ്ധൻ,പണിക്കശേരി ഉണ്ണികൃഷ്ണൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് നാല് ഏക്കറോളം വരുന്ന ചേ നം പാടശേഖരത്തിലെ തരിശ് ഭൂമിയിൽ തണ്ണി മത്തൻ വിളപ്പെടുപ്പ് നടത്തിയത്. സ്വന്തമായി മുതൽമുടക്കിയ പണം കൊണ്ട് ഇരുവരും വളർത്തി വിളവെടുത്തതണ്ണി മത്ത നുകൾവിപണിയിൽ വിൽക്കപ്പെടും. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു .ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ, പാറളം, ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി വിനിയൻ, സുജിഷ കള്ളിയത്ത്, സുബിത സുഭാഷ്, സി.ഡി. മാലിനി, ഡിറ്റി മരിയ ഡൊമനിക് എന്നിവർ പ്രസംഗിച്ചു.
next post