ചേർപ്പ്: കോടന്നൂർ ബാർ പാർക്കിംങ്ങ് പരിസരത്ത് വെച്ച് ചേർപ്പ് സ്വദേശിയായ അഖിൽ കൃഷ്ണൻ (36) സഞ്ചരിച്ച ഓട്ടോറിക്ഷദേഹത്ത് തട്ടിയതിനെ തുടർന്ന് തടഞ്ഞു നിർത്തി. ബൈക്കിൻ്റെ ഹെൽമറ്റ്, താക്കോൽ എന്നിവ കൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ കോടന്നൂർ വടക്കുംപറമ്പിൽ നിർമ്മൽ (18) അമ്മാടം കണ്ടൻ കേരി വീട്ടിൽ അക്ഷയ് (18), കണിമംഗലംപനമുക്ക് വെളിത്തോടത്ത് വീട്ടിൽ അഖിലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ റൂറൽ ജില്ലാ മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ അഫ്സൽ, ടി.എൻ. പ്രദീപൻ, സജിബാൽ, ജീവൻ, സിവിൽ പോലീസ് ആഫീസർമാരായ ഗോകുൽദാസ്, അജിത്ത് കുമാർ, കെ.എ. അജിത്ത്, സോഹൻലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
previous post