തൃശൂർ: കലക്ട്രേറ്റിന് സമീപം ഉള്ള പഴയ കുന്നത്ത് ടെക്‌സ്റ്റെയില്‍ വക സ്ഥലത്ത് അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം തീയും പുകയും ഉയര്‍ന്ന് തൊട്ടുടുത്തുള്ള തൃശൂര്‍ വെസ്റ്റ് പോലിസ് സ്റ്റേഷനിലേക്ക് കറുത്ത പുകയും പൊടി പടലങ്ങളും പറന്ന് വന്നു പോലിസ് ക്കാര്‍ക്കും സമീപത്തെ കോസ്റ്റ് ഫോര്‍ഡ്. കോടതി സമച്ചയത്തിലേക്കും പുക വന്‍തോതില്‍ എത്തി. കോടതികള്‍ മുടക്കം ആണെങ്കിലും ചില കോടതി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ശക്തമായ കാറ്റ് പുകയുടെ ആക്കം വര്‍ദ്ധിപ്പിച്ചു തൃശൂരില്‍ നിന്നും എത്തിയ അഗ്‌നി ശമന രക്ഷ സേന 20 മിനിറ്റോളം എടുത്ത് തീ അണച്ചു മാസങ്ങള്‍ക്ക് മുമ്പും ഈ പറമ്പില്‍ വലിയ തീപിടത്തം ഉണ്ടായിരുന്നു.