തൃശ്ശൂര്‍: ഡി.സി.സി. പ്രസിഡന്റായി അഡ്വ. ജോസഫ് ടാജറ്റിനെ പ്രഖ്യാപിച്ചു. നിയമനത്തിന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവിൽ ഡിസിസി വൈസ് പ്രസിഡൻ്റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൂടിയാണ് ജോസഫ് ടാജറ്റ്.