പെരിങ്ങോട്ടുകര: ജി.എച്ച്.എസ്.എൽ.പി സ്കൂളിന്റെ 134ാം വാർഷികാഘോഷം താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീജ സദാനന്ദൻ അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോമെന്റ് വിതരണവും ഉപജില്ല മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ആന്റോ തൊറയൻ, ഡോ. ഉമാദേവി, ഒ.എസ്.എ ഭാരവാഹികളായ വി.കെ. പ്രദീപ് കുമാർ, പീതാംബരൻ, ബാബു വിജയകുമാർ, പ്രകാശൻ കണ്ടകത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീദേവി സ്വാഗതവും പി.ടി.എ പ്രസിഡന്റ് രശ്മി ഹരിദാസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
previous post
next post