അന്തിക്കാട്: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പഴുവിൽ ചെമ്മണി വിനയൻ (52) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ സ്ത്രീയെ പീഡിപ്പിച്ചത്. വെങ്ങിണിശ്ശേരിയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്തിക്കാട് സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് , അരുൺ, പോലീസ് ഉദ്യോഗസ്ഥരായ രതീന്ദ്രൻ , മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
previous post