തൃശ്ശൂർ: തൃശ്ശൂർ പൂരം പ്രദർശനത്തിന്റെ ഭൂമിപൂജയും കാൽ നാട്ടലും തേക്കിൻകാട് മൈതാനിയിലെ പൂരം പ്രദർശനഗ്രൗണ്ടിൽ നടന്നു. മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, പി. ബാല ചന്ദ്രൻ എം.എൽ.എ., ഡെപ്യൂ ട്ടി മേയർ എം.എൽ. റോസി, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാ ത്ത്, കൗൺസിലർമാരായ പൂർണിമാ സുരേഷ്, റെജി ജോയ്, എൻ. പ്രസാദ്, സുനിൽ രാജ്, സുരേഷ്, സിന്ധു ആൻ്റോ ചാക്കോള, ലീല, ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, പൂരം പ്രദർശ നക്കമ്മിറ്റി പ്രസിഡൻ്റ് കെ. രവീ ന്ദ്രനാഥ്, പി. പ്രകാശ്, എം. രവി കുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് ഡോ.എം. ബാല ഗോപാൽ, തിരുവമ്പാടി ദേവ സ്വം സെക്രട്ടറി കെ. ഗിരീഷ്‌കു മാർ തുടങ്ങിയവർ പങ്കെടുത്തു. പാറമേക്കാവ് ക്ഷേത്രം മേൽ ക്കാവ് മേൽശാന്തി കാരേക്കാട രാമൻ നമ്പൂതിരിപ്പാടാണ് ഭൂമി പൂജ നിർവഹിച്ചത്. മാർച്ച് 24 മുതൽ മേയ് 22-വരെയാണ് പ്രദർശനം. മേയ് ആറിനാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം.
previous post