വെങ്കിടങ്ങ്: കനോലി കനാലിൽ ജെല്ലിഫിഷ് (കടൽച്ചൊറി) വ്യാപകം. ഇവ മത്സ്യത്തൊഴിലാളികളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. വല നീട്ടുമ്പോൾ അഞ്ചും പത്തും ജെല്ലിഫിഷുകളാണ് വലയിൽ കുരുങ്ങുന്നത്. കുടയുടെ രൂപമാണ് ഇവ യ്ക്കുള്ളത്. കടലിൽ ധാരാളമായി കാണുന്ന ഇവ ഉപ്പുവെള്ളം ഉൾ നാടൻ ജലാശയത്തിലേക്ക് കട ക്കുന്നതോടുകൂടിയാണ് പുഴയിലും മറ്റും കാണപ്പെടാൻ തുടങ്ങിയത്. വെള്ള നിറത്തിൽ കറുത്ത പുള്ളികളുള്ളവയെയാണ് പൊതുവെ കാണുന്നത്. എന്നാൽ ഇവയുടെ കൂടെയുള്ള ചുവന്ന നിറത്തിലുള്ള ബോക്സ് ജെല്ലിഫിഷുകൾ (തീ ച്ചൊറി) അപകടകാരികളാണ്. ഇത്തരം ജെല്ലിഫിഷുകൾ വലയിൽ കുടുങ്ങിയാൽ ഇവയെ ഒഴിവാക്കുന്ന സമയം ശരീരത്തിൽ തട്ടിയാൽ കടുത്ത ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകും. ഇത്തരത്തിലുള്ള ബോക്സ് ജെല്ലിഫിഷുകൾ മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ളതാണ്. കഴിഞ്ഞവർഷം തിരുവനന്തപുരം പുല്ലുവിള സ്വദേശി പ്രവിസ് കടലിൽ മീൻ പിടിക്കുന്നതിനിടയിൽ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ ഒഴിവാക്കുന്ന സമയത്ത് ഇവയുടെ ഭാഗം കണ്ണിൽ തെറി ച്ചതിനെത്തുടർന്ന് മരണപ്പെടു കയുണ്ടായി. ഇപ്പോൾ കനോലി കനാലിലും അധികമായി ജെല്ലിഫിഷുകളെ കണ്ടുതുടങ്ങിയെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളിയും ഫിഷറീസ് അക്വാകൾച്ചർ മുൻ കോഡിനേറ്ററുമായ കെ.വി. മനോഹരൻ പറഞ്ഞു.