പെരിങ്ങോട്ടുകര: സ്കൂൾ വാർഷികാഘോഷത്തി നിടെ അതിക്രമിച്ചുകയറിയ അതിഥി തൊഴിലാളി വിദ്യാർഥികളെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി എട്ടി ന് പെരിങ്ങോട്ടുകര ഗവ. മോഡൽ എൽ.പി. സ്കൂളി ലാണ് സംഭവം. വേദിയിൽ കലാപരിപാടികൾ നട ന്നുകൊണ്ടിരിക്കേ ശൗചാലയത്തിലേക്കുപോയ മൂന്ന് ആൺകുട്ടികളെ അവിടെ ഒളിച്ചിരുന്നയാ ളാണ് ആക്രമിച്ചത്. കോളറിലും കൈയിലും പിടിച്ച് വലിച്ചുകൊ ണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞ കുട്ടികളെ ഉപദ്ര വിക്കുകയായിരുന്നു. പേടിച്ചരണ്ട കുട്ടികൾ ഇയാ ളിൽനിന്ന് കുതറിമാറി ഓടി വന്ന് രക്ഷിതാക്കളെ വിവരമറിയിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നുതന്നെ രക്ഷിതാ ക്കൾ ഇയാളെ പിടികൂടി പോലീസിനെ വിളിച്ചു. എന്നാൽ, പോലീസെത്തുന്നതിനു മുൻപ് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അന്തിക്കാട് പോലീസ് അന്വേഷണമാരംഭിച്ചു. സ്കൂളിനു സമീപ ത്തുള്ള ആക്രിസംഭരണകേന്ദ്രത്തിൽ തൊഴിലെടു ക്കുന്ന പതിനഞ്ചുകാരനാണ് ആക്രമണം നടത്തി യതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിലെ നിർമാണസാമഗ്രികളും കളിയുപകര ണങ്ങളും പതിവായി മോഷണം പോകുന്നുണ്ട ന്നും ശൗചാലയങ്ങൾ വൃത്തികേടാക്കുന്നുണ്ടെന്നും പ്രധാനാധ്യാപിക കെ.ജി. ബിന്ദു അറിയിച്ചു. അന ധികൃതമായി അറുപതിലേറെ അതിഥി തൊഴിലാളി കൾ സമീപത്ത് താമസിക്കുന്നുണ്ടെന്നും ഇവരിൽ നിന്ന് സ്കൂളിനും പ്രദേശവാസികൾക്കും പല രീതി യിലുമുള്ള ഉപദ്രവങ്ങളുണ്ടെന്നും പി.ടി.എ. പ്രസി ഡൻ്റ് കെ.ആർ. പ്രദീഷ് പറഞ്ഞു.