കയ്‌പമംഗലം: ബീച്ചിൽ പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർത്തു. കൂരിക്കുഴി കമ്പനിക്കടവിന് തെക്ക് ഭാഗത്ത് ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബീച്ചിലെ ഒരു റിസോർട്ടിലെ ചടങ്ങിനായി പോയിരുന്ന കയ്‌പമംഗലത്തെ പെർഫെക്ട് ലൈറ്റ് ആൻഡ് സൗണ്ടിന്റെ വാഹനത്തിന് നേരെയാണ് അക്രമമുണ്ടായത്. മുന്നിൽ പോയിരുന്ന കാർ പെട്ടന്ന് നിർത്തിയപ്പോൾ പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ ഹോൺ മുഴക്കി, കടന്നു പോകാൻ വഴി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർത്തതെന്ന് ജീവനക്കാർ പറഞ്ഞു. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.