ചേർപ്പ്: ചേർപ്പ് – തൃപ്രയാർ സംസ്ഥാന പാത മുറിച്ച് കടന്ന് തലച്ചുമടായി വെള്ളം വീടുകളിലേക്കെത്തിക്കേണ്ട ഗതികേടിലായിരുന്നു വർഷങ്ങളായി ഹെർബർട്ട് കനാലിലെ കുടുംബങ്ങൾക്ക് വീടുകളിൽ കിണറുണ്ടെങ്കിലും മലിനമായ വെള്ളമായതിനാൽ റോഡിനപ്പുറമുള്ള പൊതുടാപ്പിയിരുന്നു ഏക ആശ്രയം. വർഷങ്ങളായിനിരവധി പരാതികൾ നൽകിയിട്ടും റോഡ് മുറിച്ച് പൈപ്പിടാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. ഇതേ തുർന്ന് സി സി മുകുന്ദൻ എംഎൽഎ പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, ഉദ്യോഗസ്ഥർ പ്രദേശവാസികൾ എന്നിവരുമായി യോഗം ചേർന്ന് റോഡ് മുറിച്ച് പൈപ്പിട്ട് എട്ട് കുടുംബങ്ങളിലേക്ക് പൈപ്പുകളുടെ കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് അംഗം നസീജ മുത്തലിഫ് , മുൻ ഗ്രാമപഞ്ചായത്ത് അംഗം ഇ. എം മദനൻ എന്നിവർ പങ്കെടുത്തു.
previous post
next post